മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര അടൂരിൽ എത്തി. ആയിരക്കണക്കിന് ജനങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുവാൻ ടൗണിൽ എത്തിച്ചേർന്നത്. അടൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുശോചന സമ്മേളനം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ എസ്.ബിനു അധ്യക്ഷത വഹിച്ചത്. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സി.പി ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, സി.എസ്. സുജാത, ഫാദർ : ഫിലിപ്പോസ് ഡാനിയേൽ, ആർ. ഉണ്ണികൃഷ്ണ പിള്ള, ഡി.കെ.ജോൺ, കലഞ്ഞൂർ മധു, ഡി.സജി, വർഗ്ഗീസ്പേരയിൽ, എം. അലാവുദ്ദീൻ, തോപ്പിൽ ഗോപകുമാർ, ഉമ്മൻ തോമസ്, റോഷൻ ജേക്കബ്, ഏഴം കുളം അജു„ ദിവ്യ റെജി മുഹമ്മദ്, തെരക്കത്ത് മണി, സാം ഡാനിയേൽ, പഴകുളം ശിവദാസൻ, തുടങ്ങിയവർ അനുശോചന പ്രസംഗം നടത്തി.
English Summary:Oommenchandy’s mourning procession reached Adoor
You may also like this video