കരുതല്‍ എണ്ണ ശേഖരം വിപണിയിലെത്തിച്ച് വെല്ലുവിളിയുയര്‍ത്തുന്ന അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നീക്കത്തിനെതിരെ സൗദിയും റഷ്യയുമടങ്ങുന്ന ഒപെക് പ്ലസ് രാജ്യങ്ങൾ രംഗത്തെത്തി. പ്രമുഖ രാജ്യങ്ങൾ ഇറക്കുമതി കുറച്ചാൽ അതിനനുസരിച്ച് ഉല്പാദനം വീണ്ടും കുറയ്ക്കുമെന്നാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ ഭീഷണി. അടുത്ത മാസം ആദ്യം ഈ രാജ്യങ്ങളുടെ നിർണായക യോഗം ചേരുന്നുണ്ട്. പ്രതികാര നടപടികളാണ് സ്വീകരിക്കുന്നതെങ്കിൽ എണ്ണ ഉല്പാദനം വീണ്ടും കുറച്ച്, ഡിമാൻഡ് കൂട്ടാനുള്ള തീരുമാനങ്ങളാകും ഇവർ സ്വീകരിക്കുക. ഇത് എണ്ണവില വീണ്ടും കൂടാൻ കാരണമാകും.
1991ലെ ഇറാഖ് ആക്രമണത്തോടനുബന്ധിച്ചുണ്ടായ പ്രതിസന്ധിയിലും 2001ലെ ലിബിയൻ പ്രതിസന്ധിയിലും 2005ലെ കത്രീന കൊടുങ്കാറ്റിനെ തുടർന്ന് എണ്ണ ഉല്പാദക കേന്ദ്രങ്ങളുടെ പ്രവർത്തനം തകരാറിലായപ്പോഴുംഅമേരിക്ക കരുതൽ എണ്ണശേഖരം തുറന്നിട്ടുണ്ട്. എന്നാൽ ഇന്ത്യ ഇതാദ്യമാണ് കരുതൽ ശേഖരം തുറക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നത്.
englishs summary;OPEC countries oppose oil sales
you may also like this video;