Site icon Janayugom Online

വികസനപാതകള്‍ തുറന്നു; 800 റോഡുകള്‍ നാടിന് സമര്‍പ്പിച്ചു

വികസനരംഗത്ത് അടിത്തറയായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി നവീകരിച്ച 800 റോഡുകള്‍ കേരളത്തിന് സമര്‍പ്പിച്ചു.
സംസ്ഥാനതല ഉദ്ഘാടനം തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് മെറ്റത്ത്പടി-ഇട്ടോണം റോഡിൽ ന് തദ്ദേശ മന്ത്രി എംബി രാജേഷ് നിര്‍വഹിച്ചു. അടിസ്ഥാന വികസനങ്ങള്‍ക്കും ക്ഷേമ പ്രവർത്തനങ്ങള്‍ക്കുമൊപ്പം ജനങ്ങള്‍ പരിപാലിക്കുന്ന മികച്ച റോഡുകൾ പുരോഗതിക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

800 റോഡുകളിലായി 1840 കിലോമീറ്റർ റോഡ്‌ 150 കോടി രൂപ ചെലവിലാണ്‌ ഒരുക്കിയിരിക്കുന്നത്‌. 2018, 2019 പ്രളയങ്ങളിൽ തകർന്നതും റീബിൽഡ്‌ കേരളാ ഇനിഷ്യേറ്റീവിൽ ഉൾപ്പെടാത്തതുമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലെ റോഡുകളാണ്‌ പുനരുദ്ധരിച്ചത്‌. 140 നിയോജകമണ്ഡലങ്ങളിലെ 5062 റോഡുകളിലായി 12,000 കിലോമീറ്റർ റോഡ്‌ നിർമ്മാണത്തിന്‌ 1000 കോടി രൂപയാണ്‌ അനുവദിച്ചിരുന്നത്‌. ഇതുവരെ 10,680 കിലോമീറ്റർ നീളത്തിൽ 4659 റോഡുകൾ പൂർത്തിയായിട്ടുണ്ട്. 

എൽഡിഎഫ് സർക്കാർ നൂറുദിന കർമ പദ്ധതിയിലുൾപ്പെടുത്തി പൂർത്തിയാക്കിയ 300 വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിച്ചു. ടേക്ക് എ ബ്രേക്ക് എന്ന ലക്ഷ്യത്തിലേക്കായി പാലക്കാട് ജില്ലയിലെ 106 കേന്ദ്രങ്ങളും അദ്ദേഹം ഇന്നലെ തുറന്നു. ഒന്നാം എൽഡിഎഫ് സർക്കാരാണ് ‘ടേക്ക് എ ബ്രേക്ക്’പദ്ധതി ആരംഭിച്ചത്. രണ്ടാം എൽഡിഎഫ് സർക്കാർ വന്നതോടെ പദ്ധതിയ്ക്ക് വേ​ഗം കൂട്ടുകയായിരുന്നു. 

ഓരോ തദ്ദേശ സ്ഥാപന പരിധിയിലെയും സംസ്ഥാന പാതയോരത്താണ് കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 2.10 ലക്ഷം ശരാശരി ചെലവിലാണ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. പെർഫോമൻസ് ബേസ്ഡ് ഇൻസെന്റീവ് ഗ്രാന്റ്, ശുചിത്വ കേരളം ഫണ്ട്, പഞ്ചായത്ത് പ്ലാൻ ഫണ്ട്, ധനകാര്യ കമീഷൻ ഗ്രാന്റ്, സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) ഫണ്ട് എന്നിവയുടെ സഹകരണത്തോടെയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Eng­lish Summary;Opened devel­op­ment paths; 800 roads were ded­i­cat­ed to the nation

You may also like this video

Exit mobile version