Site iconSite icon Janayugom Online

ഏഴാമത് ദോഹ രാജ്യാന്തര സമുദ്ര- പ്രതിരോധ പ്രദര്‍ശനത്തിന് തുടക്കം

ഖത്തര്‍ പ്രതിരോധ മന്ത്രാലയത്തി ഏഴാമത് ദോഹ രാജ്യാന്തര സമുദ്ര- പ്രതിരോധ പ്രദര്‍ശനത്തിന് തിങ്കളാഴ്ച തുടക്കം. ഖത്തര്‍ ആംഡ് ഫോഴ്സ് ആതിഥേയരാവുന്ന പ്രദര്‍ശനം ബുധനാഴ്ച വരെ നീണ്ടുനില്‍ക്കും. ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കുന്ന പ്രദര്‍ശനത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങള്‍ പങ്കാളികളാവുന്നുണ്ട്. ‘ലോകത്തിന്റെ സമുദ്ര പ്രതിരോധ, സുരക്ഷ സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന’ പ്രമേയത്തിലാണ് വിവിധ രാജ്യങ്ങളുടെ സൈനിക, സുരക്ഷ, പ്രതിരോധ സംവിധാനങ്ങളില്‍ ഖത്തറിന്റെ മണ്ണില്‍ അണിനിരക്കുന്നത്. ഡിംഡെക്സില്‍ പങ്കെടുക്കുന്ന 13 പടക്കപ്പലുകള്‍ ഹമദ് രാജ്യാന്തര തുറമുഖത്ത് നങ്കൂരമിട്ടിട്ടുണ്ട്. ഇന്ത്യന്‍ നാവിക സേനയുടെ കരുത്ത് പ്രകടമാക്കി മിസൈല്‍ പ്രതിരോധ യുദ്ധക്കപ്പലായ ഐഎന്‍എസ് കൊല്‍ക്കത്ത ഞായറാഴ്ച ഉച്ചയോടെ തുറമുഖത്ത് നങ്കൂരമിട്ടു. തുര്‍ക്കി, പാകിസ്താന്‍, ബംഗ്ലാദേശ്, സൗദി അറേബ്യ തുടങ്ങി വിവിധ രാജ്യങ്ങളുടെ നാവികസേനാവ്യൂഹങ്ങളിലെ അഭിമാനമായ പടക്കപ്പലുകളെല്ലാം ദോഹ തുറമുഖത്തെത്തിയിട്ടുണ്ട്.

21 മുതല്‍ 23 വരെ നടക്കുന്ന ഡിംഡെക്‌സ് പ്രദര്‍ശനത്തില്‍ സമുദ്ര, നാവിക മേഖലയിലെ നൂതന കണ്ടുപിടിത്തങ്ങള്‍, ഉപകരണങ്ങള്‍, സാങ്കേതിക വിദ്യകള്‍, സുരക്ഷ പദ്ധതികള്‍, സൈബര്‍ സുരക്ഷ സംവിധാനങ്ങള്‍, സുരക്ഷ വെല്ലുവിളികളെ അതിജീവിക്കാനുള്ള സാങ്കേതിക വിദ്യകള്‍ എന്നിവയെല്ലാം പ്രദര്‍ശിപ്പിക്കും.

Eng­lish sum­ma­ry; Open­ing of the 7th Doha Inter­na­tion­al Mar­itime and Defense Exhibition

You may also like this video;

Exit mobile version