Site iconSite icon Janayugom Online

ഓപ്പറേഷൻ അജയ്: ആശ്വാസതീരമണഞ്ഞ് ഇന്ത്യക്കാര്‍, സംഘത്തില്‍ മലയാളികളും

flightflight

‘ഓപ്പറേഷൻ അജയ് ’ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നും നാലും വിമാനങ്ങള്‍ ഇന്ത്യയിലെത്തി. രാവിലെ 7. 50 മണിക്ക് എത്തിയ നാലാം ദൗത്യത്തില്‍ 274 പേരാണ് ഉണ്ടായിരുന്നത്. രാവിലെ 1.15 മണിക്ക് എത്തിയ മൂന്നാം വിമാനത്തില്‍ 18 മലയാളികള്‍ ഉള്‍പ്പെടെ 198 പേരാണ് ഉണ്ടായിരുന്നത്. കഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് എത്തിച്ചേര്‍ന്നത്.

ഹോം നഴ്സുമാര്‍, വിദ്യാർത്ഥികൾ, നിരവധി ഐടി പ്രൊഫഷണലുകൾ, വജ്ര വ്യാപാരികൾ എന്നിവരുൾപ്പെടെ 18,000 ഇന്ത്യൻ പൗരന്മാർ ഇസ്രായേലിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് വിവരം.

ഇസ്രയേലി സേനയും ഹമാസ് പോരാളികളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്. 

ഒക്ടോബർ 7 ന് ഹമാസ് ഭീകരർ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രായേലിൽ 1,300 ലധികം പേർ കൊല്ലപ്പെട്ടു, ഇസ്രായേൽ പ്രത്യാക്രമണത്തിൽ ഗാസയിൽ 1,900 പേർ കൊല്ലപ്പെട്ടു. പതിനാല് പേർ വിദ്യാർത്ഥികളാണ്. 

Eng­lish Sum­ma­ry: Oper­a­tion Ajay: fouth plane arrives; 18 Malay­alees in the team

You may also like this video

Exit mobile version