ഇസ്രായേൽ യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കെ, ഇന്ത്യയുടെ രക്ഷാദൗത്യമായ ‘ഓപ്പറേഷൻ അജയ്’യുടെ രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി. രണ്ട് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 235 ഇന്ത്യൻ പൗരന്മാരുമായുള്ള രണ്ടാം ബാച്ച് ശനിയാഴ്ച രാവിലെയാണ് ഡൽഹിയിലെത്തിയത്.
വിദേശകാര്യ‑വിദ്യാഭ്യാസ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് സംഘത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. നേരത്തെ, ടെൽ അവീവിൽ നിന്ന് 11.02 ന് 235 ഇന്ത്യൻ പൗരന്മാരുമായി പറന്നുയർന്ന വിമാനത്തിന്റെ ചിത്രങ്ങൾ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കുവെച്ചിരുന്നു.
വ്യാഴാഴ്ചയാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള രക്ഷാദൗത്യമായ ‘ഓപ്പറേഷൻ അജയ്’ ഇന്ത്യ ആരംഭിച്ചത്. 212 ഇന്ത്യക്കാരുമായി വ്യാഴാഴ്ച ഇസ്രായേലിലെ ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ആദ്യ വിമാനം വെള്ളിയാഴ്ച രാവിലെയോടെ ന്യൂഡൽഹിയിലെത്തി.
ഇസ്രായേലിലെയും പലസ്തീനിലെയും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം രാജ്യതലസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഇസ്രായേൽ എംബസിയുടെ കണക്കുകൾ പ്രകാരം വിദ്യാർത്ഥികൾ, നിരവധി ഐടി പ്രൊഫഷണലുകൾ, വജ്ര വ്യാപാരികൾ എന്നിവരുൾപ്പെടെ ഏകദേശം 18,000 ഇന്ത്യൻ പൗരന്മാർ അവിടെയുണ്ട്.
ആക്രമണത്തിൽ ഇസ്രായേലിൽ 1,300-ലധികം പേരും ഗാസയിൽ 1,530-ലധികം പേരും കൊല്ലപ്പെട്ടിട്ടുണ്ട്.
English Summary: Operation Ajay: Second flight from Israel with 235 Indians arrives in Delhi
You may also like this video