Site iconSite icon Janayugom Online

ഓപ്പറേഷന്‍ ഡിഹണ്ട്; കഞ്ചാവ് ബീഡിയും എംഡിഎംഎയുമടക്കമുള്ള മയക്കുമരുന്ന് പിടികൂടി പൊലീസ്

ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1427 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 63 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 80 പേരാണ് അറസ്റ്റിലായത്. 16.36 ഗ്രാം എംഡിഎംഎയും, 3.369 കി.ഗ്രാം കഞ്ചാവും, 48 കഞ്ചാവ് ബീഡി എന്നിവയുമാണ് പൊലീസ് പിടിച്ചെടുത്തത്. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് ന്യൂ ഇയര്‍ ദിനത്തില്‍ സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്. 

Exit mobile version