Site iconSite icon Janayugom Online

ഓപ്പറേഷൻ ലൈഫ്: മൺസൂണിൽ 3044 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ

സംസ്ഥാനത്ത് മൺസൂൺ സീസണിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകൾ എല്ലാം കൂടി ഓപ്പറേഷൻ ലൈഫ് എന്ന ഒറ്റ പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. പേരുകൾ ഏകീകൃതമാക്കിയതിന് ശേഷം വന്ന മൺസൂൺ സീസണിൽ ഇതുവരെ ആകെ 3044 പരിശോധനകൾ നടത്തി. 865 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 2077 സാമ്പിളുകള്‍ ശേഖരിച്ചു. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ 107 സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിച്ചു. ജൂലൈ 31 വരെ മൺസൂൺ പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. 

മഴക്കാലത്ത് ഭക്ഷ്യസ്ഥാപനങ്ങളിൽ ശുചിത്വത്തിന് പ്രാധാന്യം നൽകിയാണ് പരിശോധനകൾ നടത്തുന്നത്. സ്ഥാപനങ്ങളിലെ ലൈസൻസും ജീവനക്കാരുടെ ഹെൽത്ത് കാർഡും പ്രത്യേകം പരിശോധിക്കുന്നു. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ശുദ്ധമായ ജലം കൊണ്ടുണ്ടാക്കിയ ഐസ് മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. അതിർത്തി ചെക്ക് പോസ്റ്റുകൾ, ഹാർബറുകൾ, മാർക്കറ്റുകൾ, ലേല കേന്ദ്രങ്ങൾ, ഹോൾസെയിൽ മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നു. മത്സ്യം, മാംസം, പാൽ, പലവ്യഞ്ജനം, പച്ചക്കറികൾ, ഷവർമ്മ എന്നിവ പ്രത്യേകിച്ച് പരിശോധിക്കുന്നു. 

Eng­lish Summary:Operation Life: 3044 Food Safe­ty Inspec­tions in Monsoon
You may also like this video

Exit mobile version