Site iconSite icon Janayugom Online

തെലങ്കാനയിലെ ഓപ്പറേഷന്‍ താമര: ഒരു ലക്ഷം പേജ് തെളിവുകള്‍

Operation lotusOperation lotus

തെലങ്കാനയില്‍ ടിആര്‍എസ് എംഎല്‍എമാരെ വിലയ്ക്കു വാങ്ങാന്‍ ബിജെപി ശ്രമിച്ച കേസില്‍ ഒരു ലക്ഷം പേജുള്ള തെളിവുകള്‍. ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിന്റേതടക്കമുള്ള ഉന്നത ബിജെപി നേതാക്കളുടെ പേരുകള്‍ പുറത്തുവിട്ട ഒ‌ാഡിയോ ക്ലിപ്പുകളടങ്ങുന്നതാണ് തെളിവുകള്‍.

ബിജെപിയുടെ സംഘടനാകാര്യ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയാണ് ബി എല്‍ സന്തോഷ്. അതേസമയം കഴിഞ്ഞദിവസം ഹെെദരാബാദിലെ പൊലീസ് ആ­സ്ഥാനത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് സന്തോഷിന് പൊലീസ് നോട്ടീസയച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരായില്ല.

പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ ബിജെപി കോടതിയെ സമീപിച്ചിരുന്നെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു. ഹാജരായില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്ന് തെലങ്കാന പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേസില്‍ ബിജെപിയുമായി അടുത്ത ബന്ധമുള്ള രാമചന്ദ്ര ഭാരതി, നന്ദ കുമാര്‍, സിംഹായജി സ്വാമി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നുപേരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയാണ് കൂറുമാറ്റശ്രമത്തിന് നേതൃത്വം വഹിച്ചതെന്ന് നേരത്തെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആരോപണം ഉന്നയിച്ചിരുന്നു.

Eng­lish Sum­ma­ry: Oper­a­tion lotus in Telan­gana: One lakh pages of evidence

You may also like this video

Exit mobile version