Site icon Janayugom Online

ഓപ്പറേഷൻ താമര: വീഡിയോ പുറത്തുവിട്ട് കെസിആർ

എംഎൽഎമാരെ വിലയ്ക്ക് വാങ്ങുന്ന ബിജെപിയുടെ ഓപ്പറേഷൻ താമരയുടെ തെളിവായി വീഡിയോ പുറത്തുവിട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ഇന്നലെ വാർത്താ സമ്മേളനം വിളിച്ചാണ് ബിജെപിക്കെതിരായ ആരോപണങ്ങളെ പിന്തുണക്കുന്ന വീഡിയോകള്‍ അവതരിപ്പിച്ചത്. തെലങ്കാന രാഷ്ട്ര സമിതിയിലെ നാല് എംഎൽഎമാർക്ക് കൈക്കൂലി നൽകാൻ ഡൽഹിയിലെ ബ്രോക്കർമാർ വഴിയാണ് ബിജെപി ശ്രമിച്ചത്. തെലങ്കാനയിലെ ഒരു ഫാം ഹൗസിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇത്തരം രാഷ്ട്രീയത്തെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് കെസിആര്‍ ആരോപിച്ചു.

ബിജെപിയിലെ രാമചന്ദ്ര ഭാരതി, നന്ദകുമാര്‍ എന്നിവര്‍ ബിജെപിയിൽ ചേരാൻ 100 കോടി രൂപ വാഗ്ദാനം ചെയ്തതായി തെലങ്കാന രാഷ്ട്ര സമിതി എംഎൽഎ പൈലറ്റ് രോഹിത് റെഡ്ഡി ബുധനാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. അല്ലാത്തപക്ഷം സിബിഐ പോലുള്ള കേന്ദ്ര ഏജൻസികൾ വഴി ക്രിമിനൽ കേസുകൾ ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞു. സംഭവത്തില്‍ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ്മ, നന്ദകുമാർ, സിംഹയാജി സ്വാമിത് എന്നിവര്‍ റിമാന്റിലാണ്.

Eng­lish Sum­ma­ry: Oper­a­tion lotus: KCR released the video
You may also like this video

Exit mobile version