‘ഓപ്പറേഷൻ നുംഖോർ’ എന്ന പരിശോധനയുടെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്റെ എല്ലാ വാഹനങ്ങളും വിട്ടുനൽകി. കേസിൽ അന്വേഷണം തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ട് കർശന ഉപാധികളോടെയാണ് കസ്റ്റംസ് വാഹനങ്ങൾ വിട്ടുനൽകിയത്.
സെപ്റ്റംബർ 23നാണ് കസ്റ്റംസ് നടൻ അമിത് ചക്കാലക്കലിന്റെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത എല്ലാ വാഹനങ്ങളും ഇപ്പോൾ വിട്ടു നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തു വാഹനം ഓടിക്കരുത്, വാഹനം മറ്റാർക്കും കൈമാറ്റം ചെയ്യരുത്, തുടങ്ങിയ കർശന ഉപാധികളാണ് വാഹനങ്ങൾ വിട്ടുനൽകുന്നതിനായി കസ്റ്റംസ് മുന്നോട്ട് വെച്ചത്. കേസിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.
ഓപ്പറേഷൻ നുംഖോർ; അമിത് ചക്കാലയ്ക്കലിൻ്റെ വാഹനങ്ങൾ കർശന ഉപാധികളോടെ വിട്ടുനൽകി കസ്റ്റംസ്

