Site iconSite icon Janayugom Online

സുരക്ഷ ഉറപ്പാക്കാന്‍ ഓപ്പറേഷന്‍ സേഫ്റ്റി ടു സേവ് ലൈഫ്

നിയമ ലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം ‘ഓപ്പറേഷന്‍ സേഫ്റ്റി ടു സേവ് ലൈഫ്’ എന്ന പേരില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തും. ബുധനാഴ്ച മുതലാണ് സ്പെഷ്യല്‍ ഡ്രൈവ്. ആംബുലന്‍സുകളുടെ ദുരുപയോഗം, അനധികൃത സര്‍വീസ്, അത്യാവശ്യഘട്ടങ്ങളിലല്ലാതെ അമിത വേഗത, അലക്ഷ്യമായ ഡ്രൈവിങ്, അനാവശ്യമായി ഹോണ്‍, സൈറണ്‍ എന്നിവ ഉപയോഗിക്കുക, ഭൗതിക ശരീരം വഹിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളില്‍ സൈറണ്‍ , ഹോണ്‍ എന്നിവ ഉപയോഗിക്കുക, മദ്യം, മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തുന്നത്. 

Eng­lish Summary;Operation Safe­ty to Save Life to ensure safety

You may also like this video

Exit mobile version