Site iconSite icon Janayugom Online

ഓപ്പറേഷൻ സിന്ദൂർ; ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് വ്യോമസേന

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധരംശാല വിമാനത്താവളങ്ങളാണ് അടച്ചിരിക്കുന്നത്. ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം ഇന്ത്യൻ വ്യോമസേന ഏറ്റെടുത്തു. വിമാന സർവീസുകൾ റദ്ദാക്കുകയും നിരവധി സർവീസുകൾ വഴി തിരിച്ചുവിടുകയും ചെയ്തു. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് കമ്പനികൾ എന്നിവ സർവീസ് തടസപ്പെടുമെന്ന് അറിയിച്ചു. പാകിസ്താനിലേക്കുള്ള വിമാന സർവീസുകൾ താൽകാലികമായി ഖത്തർ എയർവേയ്സ് നിർത്തിവെച്ചു. 

Exit mobile version