Site iconSite icon Janayugom Online

തന്റെ പ്രണയബന്ധം എതിര്‍ത്തു; അച്ഛനെ 17കാരി മകള്‍ കൊലപ്പെടുത്തി

പ്രണയബന്ധം എതിര്‍ത്ത പിതാവിനെ കാമുകനെ കൊണ്ട് 17കാരിയായ മകള്‍ കൊലപ്പെടുത്തി. ഗുജറാത്തിലെ വഡോദരയിലെ പാദ്ര ഗ്രാമത്തിലാണ് സംഭവം. തന്റെ രക്ഷിതാകള്‍ക്ക് രാത്രി ഉറക്കഗുളിക ഭക്ഷണത്തിൽ കലർത്തി നല്‍കി മയക്കിക്കിടത്തിയ ശേഷം കാമുകൻ രഞ്ജിത്ത് വഗേലയെ പെൺകുട്ടി വിളിച്ചുവരുത്തുകയായിരുന്നു. പിതാവ് ഷാനാ ചൗദയെ പ്രതി കത്തി ഉപയോഗിച്ച് നിരവധി തവൻ കുത്തുകയായിരുന്നു. 

തന്റെ പ്രണയബന്ധം എതിര്‍ക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തതിനാലാണ് പിതാവിനെ പെണ്‍കുട്ടി കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനു മുമ്പും മൂന്നുതവണ പെൺകുട്ടി പിതാവിനെ കൊലചെയ്യാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണെന്നും സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് കൂട്ടിചേര്‍ത്തു.

Exit mobile version