Site iconSite icon Janayugom Online

കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പ് വെറുംപ്രഹസനമാകുന്നതായി വിമതപക്ഷം

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും, തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉയര്‍ന്ന പ്രതിഷേധവും ഉയരുന്ന സാഹചര്യത്തില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യവും ഉയരുന്നു. എന്നാല്‍ പരാജയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അഞ്ച് മണിക്കൂര്‍കൂടിയ പാര്‍ട്ടി വര്‍ക്കിംഗ് കമ്മിറ്റിയും പഴയപോലെ സോണിയകുടുംബത്തെ എല്ലാ ചുമതലയും ഏല്‍പ്പിച്ചിരിക്കുന്നു.

രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയില്‍ പ്രത്യേകിച്ച് പദവി ഒന്നും തന്നെയില്ലേലും അദ്ദേഹമാണ് കാര്യങ്ങള്‍ എല്ലാം തീരുമാനിക്കുന്നത്. എഐസിസി സംഘടനാ ജനറല്‍സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിനെപോലെയുള്ളവരാണ് രാഹുലിനെ നിയന്ത്രിക്കുന്നത്. കെ സി ആ സ്ഥാനത്തുനിന്നും ഒഴിവാക്കണമെന്ന് 23ജി നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ 23ജിനേതാക്കള്‍ കൂടാതെ കോണ്‍ഗ്രസിന്‍റെ നിലവില അവസ്ഥയില്‍ പാര്‍ട്ടി രക്ഷപെടില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നു

ഇവരാണ് സംഘടനാ തെരഞ്ഞെടുപ്പ് വെറും വാഴിക്കല്‍ ചടങ്ങായി മാത്രം മാറുന്നതായി അഭിപ്രായപ്പെടുന്നത്.കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് പാര്‍ട്ടി രക്ഷപ്പെടില്ലെന്ന് വിമതര്‍. ഗാന്ധി കുടുംബത്തെ വീണ്ടും അധികാരത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന നേരത്തെ തന്നെ തീരുമാനിച്ച തിരഞ്ഞെടുപ്പാണ് പാര്‍ട്ടിയില്‍ നടക്കാന്‍ പോകുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി. ജി23 നേതാക്കളില്‍നിന്ന് വ്യത്യസ്തമായിട്ടുള്ള നേതാക്കളാണ് ഈ വിമത സംഘം. നേരത്തെ തന്നെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശ്വാസമില്ലെന്ന് ജി23 നേതൃത്വം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇടഞ്ഞ് നില്‍ക്കുന്നവരുടെ അമ്പരപ്പിക്കുന്ന ആരോപണങ്ങള്‍ വന്നത്

കോണ്‍ഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പ് ഗാന്ധി കുടുംബത്തിലെ ഒരംഗത്തെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ്. അതുമല്ലെങ്കില്‍ ഇവര്‍ നിര്‍ദേശിക്കുന്നവരായിരിക്കും അധ്യക്ഷനായി എത്തുകയെന്നും വിമതര്‍ തുറന്നടിച്ചു. കോണ്‍ഗ്രസ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റിയെ സംഘടനാ തിരഞ്ഞെടുപ്പിനായി നിയമിച്ചിരുന്നു. മുന്‍ എംപി മധുസൂദന്‍ മിസ്ത്രിയാണ് ഈ കമ്മിറ്റിയുടെ ചെയര്‍മാന്‍. അതേസമയം വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്ത് കഴിയുമ്പോള്‍ കോണ്‍ഗ്രസ് ഗാന്ധി കുടുംബത്തെ പിന്തുണച്ച് നടക്കുന്നവരുടെ ക്ലബായിരിക്കുമെന്നും വിമതര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സമിതിയില്‍ മിസ്ത്രിയെ കൂടെ നാല് അംഗങ്ങളുണ്ട്.

മുന്‍ എംപിയായ രാജേഷ് മിശ്ര, എസ് ജോതിമണി, മുന്‍ ദില്ലി മന്ത്രിയായിരുന്ന അരവിന്ദര്‍ സിംഗ് ലവ്‌ലി, കര്‍ണാടക എംഎല്‍എ കൃഷ്ണ ബൈര ഗൗഡ എന്നിവരാണ് അംഗങ്ങള്‍. എന്നാല്‍ ഈ സമിതി തിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തുമെന്ന കാര്യത്തില്‍ ധാരണയിലെത്തിയിട്ടില്ല. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തിലായിട്ടാണ് കോണ്‍ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുക. പുതിയൊരു കോണ്‍ഗ്രസ് അധ്യക്ഷനെ വേണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ആവശ്യമുണ്ട്. ഇതോടൊപ്പം വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കും. 

എന്നാല്‍ മധുസൂദന്‍ മിസ്ത്രിയെ തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനാക്കിയത് തന്നെ ഗാന്ധി കുടുംബമാണെന്ന് വിമതര്‍ പറയുന്നു. അദ്ദേഹമാണ് റിട്ടേണിംഗ് ഓഫീസറെ നിയമിച്ചത്. ഇവരുടെ മേല്‍നോട്ടത്തിലാണ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുക. ഈ പിആര്‍ഒകള്‍ക്ക് സഹായികളായി രണ്ട് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുമുണ്ടാവും. കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന ഇലക്ട്രല്‍ കോളേജില്‍ പതിനായരത്തില്‍ അധികം പിസിസി അംഗങ്ങളുണ്ടാവും.അതേസമയം നടപടിക്രമങ്ങളൊക്കെ കടലാസിലുള്ളതാണ്.

ഇവരെല്ലാം ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തോടെയാണ് പ്രവര്‍ത്തിക്കുക. ഇവരാണ് പിസിസി-എഐസിസി അംഗങ്ങളെ തിരഞ്ഞെടുക്കുക. ഇപ്പോഴുള്ള തിരഞ്ഞെടുപ്പ് സമിതിയും റിട്ടേണിംഗ് ഓഫീസറുമെല്ലാം ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരെ മാത്രമല്ല പിസിസിയുടെ പ്രതിനിധികളായും എഐസിസി അംഗങ്ങളായും തിരഞ്ഞെടുക്കുകയെന്ന് വിമതര്‍ ആരോപിച്ചു. 

ഇത് ഗാന്ധി കുടുംബത്തിന്റെ നോമിനിയെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് മാത്രമാണ്. ഇപ്പോഴുള്ള തിരഞ്ഞെടുപ്പ് സമിതിയെ പിരിച്ചുവിടണം. പുതിയ സമിതി രൂപീകരിച്ച്, എല്ലാവരോടും ചോദിച്ച് സുതാര്യമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും വിമതര്‍ ആവശ്യപ്പെടുന്നു.

Eng­lish Summary:Opposition groups called the Con­gress’ elec­tion a farce

You may also like this video:

Exit mobile version