Site iconSite icon Janayugom Online

വി ഡി സതീശന് സഞ്ചരിക്കാന്‍ ഇന്നോവ ക്രിസ്റ്റ അനുവദിച്ച് സർക്കാർ

പ്രതിപക്ഷ നേതാവ് വി ഡി സതീശന് സഞ്ചരിക്കാന്‍ പുതിയ ഔദ്യോഗിക വാഹനം അനുവദിച്ച് സംസ്ഥാന സർക്കാർ. നിലവിലെ ടൂറിസം ചട്ടപ്രകാരമാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. നിലവില്‍ ഉപയോഗിക്കുന്ന കാര്‍ 2.75 ലക്ഷം കിലോമീറ്റര്‍ ഓടിയത് കണക്കിലെടുത്താണ് പ്രതിപക്ഷ നേതാവിന് പുതിയ വാഹനം അനുവദിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ചിരുന്ന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് വി ഡി സതീശൻ ഉപയോഗിച്ചിരുന്നത്. മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ വിഐപി യാത്രകള്‍ക്ക് ഉപയോഗിക്കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം.

Eng­lish Sum­ma­ry: oppo­si­tion leader v d satheesan gets new toy­ota innova
You may also like this video

Exit mobile version