കേരളം ഇടതുപക്ഷ സ്വഭാവമുള്ള മണ്ണാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. താന്‍ ഇടതുപക്ഷ ചിന്താഗതിയുള്ള ആളാണെന്ന വിശ്വസിക്കുന്നുവെന്നും കേരളീയത്തിന്‍റെ ഭാഗമായി നടന്ന സംവാദത്തില്‍ പങ്കെുടുത്ത് സതീശന്‍ അഭിപ്രായപ്പെട്ടു.
കേരളീയത്തോടനുബന്ധിച്ച് നടക്കുന്ന അന്താരാഷ്ട്ര പുസ്കകോത്സവത്തില്‍ വായനിയിലെ ഉന്മാദങ്ങള്‍ എന്ന വിഷയത്തില്‍ എന്‍ ഇ സുധീറുമായി നടന്ന സംവാദത്തിലാണ് വി ഡി സതീശന്‍റെ തുറന്നു പറച്ചില്‍.കേരളത്തിന് പുരോഗമന മനസാണെന്നും സതീശന്‍ സംവാദ പരിപാടികള്‍ പറഞ്ഞു. മലയാളത്തിലെ ആദ്യകാല എഴുത്തുകാരില്‍ പലരും ഇടതുപക്ഷ ചിന്താഗതിയുള്ളവരായിരുന്നു. മാര്‍ക്‌സിനെ വായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പി ഗോവിന്ദന്‍ പിള്ള എന്‍ ഇ ബല്‍റാം അച്യുതമേനോന്‍ തുടങ്ങിയവരുടെ പുസ്തകങ്ങളെല്ലാം ആകര്‍ഷീയണമാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. ജനപക്ഷ ചിന്താഗതിയില്‍ ഉറച്ചു നിന്ന് ജീവിതം അനുഭവിക്കുന്നവരുടെ ജീവിതനിലവാരം ഉയര്‍ത്താനാണ് കേരളം എപ്പോഴും ശ്രമിച്ചത്.
ഭൂപരിഷ്‌കരണങ്ങളെപ്പറ്റിയുള്ള പുസ്തകങ്ങളും സ്വാധീനം ചെലുത്തിയിട്ടുണ്ട് അദ്ദേഹം പറഞ്ഞുകേരളീയം ദൂര്‍ത്താണ് ബഹിഷ്‌കരിക്കണമെന്ന് പറഞ്ഞ വി ഡി സതീശന്‍ തിങ്കളാഴ്ച രാവിലെ മുതല്‍ നിയമസഭയിലെ പുസ്തകോത്സവത്തില്‍ സജീവമായിരുന്നു. സംവാദത്തിന് ശേഷം പുസ്തകോത്സവ ചടങ്ങിലും പങ്കെടുത്തു. മുസ്ലീം ലീഗിന്റെ കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹിം ഉന്നതവിദ്യാഭ്യാസ രംഗം സെമിനാറില്‍ പങ്കെടുത്തു അതേസമയം കെ എസ് യു ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയായിരുന്നു.
English Summary:
Opposition leader VD Satheesan said that Kerala is a land of leftist nature
You may also like this video: