ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനിടെ പലസ്തീന് ഐക്യദാര്‍ഢ്യവുമായി പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍. പലസ്തീന്‍ എംബസിയിലെത്തിയ നേതാക്കള്‍ അംബാസഡര്‍ അദ്നാന്‍ അബു അല്‍ഹൈജയെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യ സന്ദേശം കൈമാറി. സ്വതന്ത്ര പലസ്തീന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് നേതാക്കള്‍ അംബാസഡറെ അറിയിച്ചു. 16 പാര്‍ട്ടികളുടെ നേതാക്കള്‍ ഒപ്പുവച്ച ഐക്യദാര്‍ഢ്യ സന്ദേശമാണ് അംബാസഡര്‍ക്ക് നല്‍കിയത്.
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) നേതാവ് നീലോത്പല്‍ ബസു, സിപിഐ(എംഎല്‍) നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ, മണി ശങ്കര്‍ അയ്യര്‍ (കോണ്‍ഗ്രസ്), മനോജ് ഝാ (ആര്‍ജെഡി), കെ സി ത്യാഗി (ജെഡിയു), ഡാനിഷ് അലി (ബിഎസ്‌പി) തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും പലസ്തീൻ ജനതയുടെ അവകാശങ്ങളും അന്തസും മാനിക്കാനും അന്താരാഷ്ട്ര സമൂഹം ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തണമെന്ന് ഡി രാജ അഭിപ്രായപ്പെട്ടു. മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാൻ നയതന്ത്ര ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്നും വിവിധ തലത്തിലുള്ള നീക്കങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
English Summary: Opposition leaders stand in solidarity with Palestine
You may also like this video