Site iconSite icon Janayugom Online

പ്രതിപക്ഷ പാര്‍ട്ടിയോഗം 23ന് പട്നയില്‍; ഡി രാജ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും

പൊതുതെരഞ്ഞടുപ്പില്‍ ബിജെപിക്കെതിരെ പോരാട്ടം ശക്തമാക്കുന്നതിന് മുന്നോടിയായുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം ഈ മാസം 23ന് പട്നയില്‍ ചേരും.
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് രാഷ്ട്രീയ ജനതാദള്‍ ദേശീയ പ്രസിഡന്റ് രാജീവ് രഞ്ജന്‍ പറഞ്ഞു. സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മമത ബാനര്‍ജി, അരവിന്ദ് കെജ്‌രിവാള്‍, ശരദ് പവാര്‍, ഉദ്ധവ് താക്കറെ, എം കെ സ്റ്റാലിന്‍, ഹേമന്ത് സോറന്‍, അഖിലേഷ് യാദവ്, ദീപാങ്കര്‍ ഭട്ടാചാര്യ മുതലായ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്ന് രാജീവ് രഞ്ജന്‍ പറഞ്ഞു.

eng­lish sum­ma­ry; Oppo­si­tion par­ty meet­ing on 23rd in Patna

you may also like this video;

Exit mobile version