Site iconSite icon Janayugom Online

മണിപ്പൂര്‍ കലാപം; രാജ്ഭവന്‍ മാര്‍ച്ച് നടത്തി

സംസ്ഥാനത്ത് നിലനില്‍ക്കുന്ന അശാന്തി അവസാനിപ്പിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്  പത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തി നിവേദനം സമര്‍പ്പിച്ചു. സിപിഐ, സിപിഐ(എം), കോണ്‍ഗ്രസ്, എഎപി, ടിഎംസി, ജെഡിയു തുടങ്ങിയ പാര്‍ട്ടികളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. സിപിഐ മുന്‍ സംസഥാന സെക്രട്ടറി എല്‍ സോത്തിന്‍ കുമാര്‍, കെ സാന്റ (സിപിഐഎം), കെ മേഘചന്ദ്ര (കോണ്‍ഗ്രസ്) ഡോ. ലോകേന്‍ (ജെഡിയു) തുടങ്ങിയവര്‍  നേതൃത്വം നല്‍കി.
നൂറുകണക്കിന് പേര്‍ പങ്കെടുത്ത മാര്‍ച്ച് തടയാന്‍ പൊലീസ് ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് കാരണമായി. എങ്കിലും രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തിയ ശേഷം നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. സംസ്ഥാനത്തെ അശാന്തി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കുവാനാകാത്ത സ്ഥിതിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും പ്രശ്നത്തിന് പരിഹാരം കാണാന്‍ അടിയന്തരമായി ഇടപെടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Eng­lish Sum­ma­ry: oppo­si­tion par­ty rajb­ha­van march
You may also like this video
Exit mobile version