Site iconSite icon Janayugom Online

സംസ്ഥാനങ്ങളെ മുനിസിപ്പാലിറ്റികളാക്കി മാറ്റരുതെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങള്‍: സുപ്രീംകോടതിയെ സമീപിക്കുന്നു

ഗവര്‍ണര്‍മാര്‍ ബില്‍ തടഞ്ഞു വെക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് പ്രതിപക്ഷ സംസ്ഥാനങ്ങള്‍ .രാഷ്ട്രപതിയുടെ റഫറന്‍സ് വഴിയുള്ള കേന്ദ്രത്തിന്റെ നീക്കം സുപ്രീംകോടതി തള്ളിക്കളയണമെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു.കര്‍ണാടക, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് എന്നീ സർക്കാറുകൾ സംസ്ഥാനങ്ങളെ മുൻസിപ്പാലിറ്റികളാക്കി മാറ്റരുതെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങൾ പറഞ്ഞു.ഭരണഘടനയെയും സംസ്ഥാനങ്ങളുടെ അധികാരങ്ങളെയും ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുന്നതായി അവര്‍ വാദിച്ചു.

പശ്ചിമ ബംഗാളിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, ഗവര്‍ണര്‍മാരെ ഭരണഘടന പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന ഉപകരണങ്ങളാകാന്‍ അനുവദിക്കരുതെന്ന് കോടതിയില്‍ പറഞ്ഞു.രാഷ്ട്രപതിയിലൂടെ കേന്ദ്രമൊരുക്കിയ കെണിയിൽ സുപ്രീം കോടതി വീണുപോകരുതെന്നും കപിൽ സിബൽ മുന്നറിയിപ്പ് നൽകി.പാർലമെന്റിന്റെ പരമാധികാരം പോലെ പ്രധാനമാണ് സംസ്ഥാന നിയമസഭയുടെ പരമാധികാരവും. ഭരണ ഘടന വ്യാഖ്യാനിക്കേണ്ടത് അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന തതരത്തിലായിരിക്കണമെന്നും കപില്‍ സിബല്‍ പറഞ്ഞു.

വീണ്ടും പാസാക്കിയ ഒരു ബില്‍ തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കണം.കര്‍ണാടകക്ക് വേണ്ടി ഹാജരായ ഗോപാല്‍ സുബ്രഹ്‌മണ്യം, ജനാധിപത്യ സര്‍ക്കാരുകളില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും പരിമിതികളുണ്ടെന്ന് വാദിച്ചു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സെപ്റ്റംബര്‍ ഒമ്പതിന് ഈ കേസ് വീണ്ടും പരിഗണിക്കും.നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയ പരിധി നിശ്ചയിച്ചുകൊണ്ടുള്ള വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളില്‍ വ്യക്തത തേടിക്കൊണ്ടാണ് രാഷ്ട്രപതി റഫറന്‍സ് നല്‍കിയത്.നിലവിലെ വ്യവസ്ഥകളില്‍ നിന്ന് മാത്രമേ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉണ്ടാകൂ. സഭ രണ്ടാമതും ബില്ല് പാസാക്കിയാല്‍ വിവേചനാധികാരം ഉണ്ടാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു.

Exit mobile version