Site iconSite icon Janayugom Online

പ്രതിപക്ഷ ഐക്യം; നിതീഷ് — മമത കൂടിക്കാഴ്ച

mamtamamta

ലോക്‌സഭ തെരഞ്ഞടുപ്പിനു മുന്നോടിയായി പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതിപക്ഷ ഐക്യത്തിന് മുന്‍കയ്യെടുക്കാനുള്ള നിതീഷിന്റെ ശ്രമങ്ങളില്‍ തനിക്ക് പരിഭവമില്ലെന്ന് മമത ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. 2024 ലെ തെരഞ്ഞടുപ്പിനു മുമ്പ് വിശാല പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കണമെന്നും ജനങ്ങളും ബിജെപിയും തമ്മിലുള്ള പോരാട്ടമായി മാറുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. നീതിഷ് കുമാര്‍ നടത്തുന്ന ശ്രമങ്ങളോട് ദുരഭിമാനമോ തന്‍പ്രമാണിത്തമോ തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും അവര്‍ വ്യക്തമാക്കി. 

ബിജെപിയെ മുട്ടുകുത്തിക്കാന്‍ സമാന മനസ്കര്‍ ഒത്തുചേരുന്നതില്‍ യാതൊരു ഏതിര്‍പ്പുമില്ല. പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന ബോധം സൃഷ്ടിച്ചാല്‍ ബിജെപി ക്യാമ്പ് തകര്‍ന്ന് തുടങ്ങും. ഒരു മണ്ഡലം ഒരു സ്ഥാനാര്‍ത്ഥി എന്ന നീതിഷ് കുമാറിന്റെ ആശയത്തോട് യോജിക്കുന്നതായും മമത പറഞ്ഞു. മമതയുമാള്ള ചര്‍ച്ച ശുഭപ്രതീക്ഷ നല്‍കുന്നതാണെന്ന് നീതിഷ് കുമാറും വ്യക്തമാക്കി.
തുടര്‍ന്ന് ലഖ്നൗവിലെത്തി നീതിഷും തേജസ്വി യാദവും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായും കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ബിജെപി കൈകളില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് താന്‍ എപ്പോഴും ഒപ്പമുണ്ടായിരിക്കുമെന്ന് നിതീഷ് കുമാറുമൊത്ത് ലഖ്നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഖിലേഷ് യാദവ് പറഞ്ഞു. 

Eng­lish Sum­ma­ry: oppo­si­tion uni­ty; Nitish-Mama­ta meeting

You may also like this video

Exit mobile version