Site iconSite icon Janayugom Online

നിയമസഭയിലെ പ്രതിപക്ഷ അതിക്രമം ജനാധിപത്യത്തിന് ഭൂഷണമല്ല; വിമർശനവുമായി സ്പീക്കർ

നിയമസഭയിലെ പ്രതിപക്ഷ അതിക്രമത്തിനെതിരെ വിമർശനവുമായി സ്‌പീക്കർ എ എൻ ഷംസീർ. പ്രതിപക്ഷത്തിന്റെ അക്രമ സമരം ജനാധിപത്യത്തിന് ഭൂഷണമല്ല. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതൃത്വം പരസ്യമായി സ്പീക്കറെ തെരുവിലിട്ടലക്കുന്നത് ശരിയാണോ എന്നത് നേതൃത്വം പരിശോധിക്കണം. നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. 

ഒരുതരത്തിലുള്ള പ്രകോപനവും വാച്ച് ആൻഡ് വാർഡന്മാരിൽനിന്ന് ഉണ്ടായിട്ടില്ല. എന്നാൽ ബാനർ കൊണ്ട് വാച്ച് ആൻഡ് വാർഡന്മാരെ പ്രതിപക്ഷ എംഎൽഎമാർ അടിക്കുന്ന സ്ഥിതിയുണ്ടായെന്നും സ്പീക്കർ പറഞ്ഞു. ചെയർ കള്ളം പറയുന്നു എന്നാണ് ചില പ്രതിപക്ഷ എംഎൽഎമാർ പറയുന്നത്. ഡയസിലുണ്ടായ സംഭവത്തിൽ തന്റെ വായിൽ കയ്യിട്ട് ആളെ പേര് പറയിക്കരുതെന്നും ഷംസീർ പറഞ്ഞു. പ്രതിഷേധത്തിനെ തുടര്‍ന്ന് നടപടികൾ പൂർത്തിയാക്കി സഭ നേരത്തെ പിരിഞ്ഞു.

Exit mobile version