Site icon Janayugom Online

കേരളത്തിലെ മൂന്ന് നദികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തിലെ മൂന്ന് നദികളില്‍ കേന്ദ്ര ജല കമ്മിഷന്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം കല്ലടയാര്‍, പത്തനംതിട്ട അച്ഛന്‍കോവിലാര്‍, തിരുവനന്തപുരം കരമനയാര്‍ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേര്‍ട്ട്.

അതേസമയം നാളെയും മറ്റന്നാളും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന മുന്നയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്.
eng­lish summary;Orange alert has been declared in three rivers in Kerala
you may also like this video;

Exit mobile version