Site icon Janayugom Online

വയനാട്ടിലെ ആക്രമണകാരിയായ കടുവയെ കൊല്ലാന്‍ ഉത്തരവ്

tiger

വയനാട്ടില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിച്ച കടുവയെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ്’ വാര്‍ഡന്‍ ഉത്തരവിട്ടു. കഴിഞ്ഞദിവസമാണ് വയനാട്ടില്‍ കടുവ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിച്ചത്. കടുവയെ മയക്കു വെടിവെക്കാനും ആവശ്യമെങ്കില്‍ വെടിവെച്ചു കൊല്ലാനും ചീഫ് വൈല്‍ഡ് ലൈഫ്’ വാര്‍ഡന്‍ പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.
തുടര്‍ന്ന് പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. അതേസമയം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ നടന്ന പ്രതിഷേധങ്ങള്‍ നാട്ടുകാര്‍ അവസാനിപ്പിച്ചു.

കഴിഞ്ഞ ദിവസം കൂടല്ലൂർ സ്വദേശിയായ പ്രജീഷ് പാടത്ത് പുല്ലരിയാന്‍ പോയപ്പോഴാണ് കടുവയുടെ ആക്രമണമുണ്ടായത്. തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കടുവയെ പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. കടുവയെ നരഭോജി കടുവയാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
പ്രജീഷിന്റെ മരണത്തില്‍ ആദ്യഘട്ട നഷ്ടപരിഹാരമായ അഞ്ചുലക്ഷം തിങ്കളാഴ്ച നല്‍കും. കൂടാതെ ആശ്രിതന് ജോലിക്ക് ശുപാര്‍ശ നല്‍കുകയും ചെയ്യും. 

Eng­lish Sum­ma­ry: Order to kill aggres­sive tiger in Wayanad

You may also like this video

Exit mobile version