Site iconSite icon Janayugom Online

അവയവക്കടത്ത്: പ്രധാന ഏജന്റ് പ്രതാപൻ എന്നറിയപ്പെടുന്ന ബല്ലം രാം പ്രസാദ് കൊണ്ട പിടിയിൽ

അവയവക്കടത്ത് കേസിലെ പ്രധാന ഏജൻ്റ് പ്രതാപൻ എന്നറിയപ്പെടുന്ന ബല്ലം രാം പ്രസാദ് കൊണ്ട പിടിയിൽ. ഇയാൾ നിരവധി പേരെ കടത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയവാഡ സ്വദേശിയായ ബൽറാം നവമാധ്യമങ്ങളിലൂടെയാണ് ഇരകളെ ആകർഷിച്ചിരുന്നത്. ഇയാളാണ് തട്ടിപ്പിലെ പ്രധാന ഇടനിലക്കാരനെന്നാണ്‌ കണ്ടെത്തൽ. സ്വകാര്യ ഗ്രൂപ്പുകളിലൂടെയാണ് ഇവർ പരസ്യം നൽകിയിരുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇരകളാക്കപ്പെട്ടവരിൽ ഷെമീർ മാത്രമാണ് മലയാളിയെന്നും പോലീസ് വ്യക്തമാക്കുന്നു.
eng­lish sum­ma­ry; Organ Traf­fick­ing: Key Agent Bal­lam Ram Prasad alias Prat­a­pan arrested
you may also like this video:

Exit mobile version