Site iconSite icon Janayugom Online

അവയവക്കടത്ത്; യുക്രൈന്‍ യുവതി പോളണ്ടില്‍ അറസ്റ്റില്‍

അനധികൃതമായി 56 വൃക്കകള്‍ വിറ്റ യുവതി അറസ്റ്റില്‍. മനുഷ്യാവയവങ്ങള്‍ വില്‍ക്കുന്ന ക്രിമിനല്‍ സംഘത്തിലെ അംഗമായ 35കാരിയായ യുക്രൈന്‍ സ്വദേശിനിയാണ് പോളണ്ടിൽ അറസ്റ്റിലായത്. അവയവക്കടത്തിന് യുവതി കസാഖിസ്ഥാനില്‍ 12 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട യുവതിയുടെ പേര് അധി​കൃതർ പുറത്ത് വിട്ടിട്ടില്ല. ഇവര്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്റര്‍പോള്‍ നോട്ടീസ് നിലനില്‍ക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. പോളണ്ടിനും യുക്രൈനും ഇടയിലുള്ള റെയിൽവേ ക്രോസില്‍ വെച്ചാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. 

2020 മുതല്‍ യുവതിയെ ഇന്റര്‍പോള്‍ തിരയുകയാണെന്നും 2017 മുതല്‍ 2019 വരെ നിയമവിരുദ്ധമായി മനുഷ്യാവയവങ്ങള്‍ ശേഖരിച്ചതിനും കരിഞ്ചന്തയില്‍ കൊണ്ടുപോയി വിറ്റതിനുമാണ് യുവതി കസാഖിസ്ഥാനില്‍ ശിക്ഷിക്കപ്പെട്ടത്. കസാഖ്‌സ്താന്‍, അര്‍മേനിയ, അസെര്‍ബെയ്ജാന്‍, യുക്രൈന്‍, കിര്‍ഗിസ്താന്‍, താജികിസ്താന്‍, ഉസ്ബെകിസ്താന്‍, തായ്‌ലന്റ് സ്വ‍ദേശികളായ 56 പേരുടെ വൃക്കകളാണ് അനധികൃതമായി യുവതി സ്വന്തമാക്കിയത്. 

Exit mobile version