Site icon Janayugom Online

ത്രീഡി ഡിസൈന്‍ വര്‍ക്ക് ഷോപ് സംഘടിപ്പിച്ചു

ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറി കമ്മിറ്റിയും കാഡ് ഇന്റര്‍നാഷണല്‍ യുഎഇയും (CADD INTERNATIONAL, UAE) യും ചേര്‍ന്ന് ത്രീഡി ഡിസൈന്‍ വര്‍ക്ക്‌ഷോപ് സംഘടിപ്പിച്ചു. ഗൂഗിള്‍ സ്‌കെച്ചപ്പ് എന്ന അപ്ലികേഷന്‍ എങ്ങിനെ ഉപയോഗിക്കാം എന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ കഴിവ് വെളിപ്പെടുത്താന്‍ വര്‍ക്ക്‌ഷോപ് അവസരം നല്‍കി.

സമാപന സമ്മേളനം ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് വൈ എ റഹീം ഉദ്ഘാടനം ചെയ്തു. കാഡ് ഇന്റര്‍നാഷണല്‍ മാനേജര്‍ മിഥുന്‍ വര്‍ക്ക്‌ഷോപിനെ കുറിച്ച് വിശദീകരിച്ചു. തുടര്‍ന്ന് വര്‍ക്ക്‌ഷോപില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ജനറല്‍ സെക്രട്ടറി ടി വി നസീര്‍ സ്വാഗതവും ശ്രീനാഥ് കാടഞ്ചേരി നന്ദിയും പറഞ്ഞു. ജോയിന്റ് ജനറല്‍ സെക്രട്ടറി മനോജ് വര്‍ഗീസ് ജോയിന്റ് ട്രഷറര്‍ ബാബു വര്‍ഗ്ഗീസ് കോര്‍ഡിനേറ്റര്‍ സുനില്‍ രാജ് ആക്ടിങ് കണ്‍വീനര്‍ പുന്നക്കന്‍ മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ സാം വര്‍ഗീസ് പ്രദീഷ് ചിതറ മനാഫ് മാട്ടൂല്‍ ഹരിലാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Eng­lish sum­ma­ry; Orga­nized 3D design workshop

You may also like this video;

Exit mobile version