കണ്ണി പൊയിൽ ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്ച്യുതാനന്ദന്റെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മുൻ എംഎൽഎ കെ കുഞ്ഞമ്മത് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കെ സി കരുണാകരന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന കെ എം, ബിജു കെ പി, മേയലാട്ട് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കെ കെ സുരേഷ് സ്വാഗതവും സിസിലി വി പി നന്ദിയും പറഞ്ഞു.
വി എസ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

