Site icon Janayugom Online

യുവകലാസാഹിതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

camp

യുവകലാസാഹിതി അജ്മാൻ — ഉം അൽ ഖുവൈൻ യൂണിറ്റ് ബ്ലഡ് ഡോണേഴ്സ് കേരള യു.എ.ഇയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് അജ്മാൻ ലുലു പരിസരത്ത് വെച്ച് സംഘടിപ്പിച്ചു. യു.എ. ഇ യിലെ എല്ലാ എമിറേറ്റുകളിലും യുവകലാസാഹിതി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരം ക്യാമ്പുകൾ സംഘടിക്കുന്നത്. 75 ഓളം പേരാണ് ഈ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായത്. യുവകലാസാഹിതി കേന്ദ്ര നേതാക്കളായ പ്രശാന്ത് ആലപ്പുഴ, ബിജു ശങ്കർ , നമിത സുബീർ, സർഗ്ഗ റോയ് തുടങ്ങിയവർ സംബന്ധിച്ചു.

യൂണിറ്റ് ഭാരവാഹികളായ നജീബ്, റോണി തോമസ്, അൻസാർ അഞ്ചൽ, സുജിത്, പ്രദീപൻ, ചന്ദ്രഹാസൻ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഷാർജ യൂണിറ്റ് ഭാരവാഹികളായ അഭിലാഷ്, ജിബി ബേബി ദുബായ് യൂണിറ്റ് സെക്രട്ടറി റോയ് നെല്ലിക്കോട് എന്നിവരുടെ സാന്നിധ്യവും ക്യാമ്പിന് ഉണ്ടായിരുന്നു.

Eng­lish Sum­ma­ry: Orga­nized blood dona­tion camp

You may also like this video

Exit mobile version