ഭഗത് സിംഗ് രക്തസാക്ഷി ദിനത്തിൽ എഐവൈഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ യൂത്ത് അലർട്ട് സംഘടിപ്പിച്ചു.സിപിഐ ജില്ലാ സെക്രട്ടറി അഡ്വ പി സന്തോഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ ആർ ചന്ദ്രകാന്ത് അധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ എം സി സജീഷ്, ടി വി രജിത,സിപിഐ ജില്ലാ കൗൺസിൽ അംഗം അഡ്വ പി അജയകുമാർ,എഐഎസ്എഫ് ജില്ലാ സെക്രട്ടറി പി എ ഇസ്മായിൽ,ജില്ലാ പ്രസിഡന്റ് പ്രണോയ് എ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ വി രജീഷ് സ്വാഗതവും മണ്ഡലം സെക്രട്ടറി എ കെ ഉമേഷ് നന്ദിയും പറഞ്ഞു.