Site icon Janayugom Online

ദുരന്ത നിവാരണ പരിശീലനം സംഘടിപ്പിച്ചു

ശ്രീനാരായണ സെൻട്രൽ സ്കൂളിൽ ദുരന്ത നിവാരണ പരിശീലനവും ക്ലാസ് റൂം മാനേജ്മെന്റ് പരിശീലനവും സംഘടിപ്പിച്ചു. വിദ്യാലയങ്ങളിലൂടെ ദുരന്ത നിവാരണ പരിശീലനം നടപ്പാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ — പത്തനംതിട്ട സഹോദയയുടേയും കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടി നടന്നത്. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ, അപകടങ്ങളിൽ പെട്ടവർക്ക് നൽകുന്ന പ്രഥമ ശുശ്രൂഷ, കൃത്രിമ ശ്വാസം നൽകുന്ന രീതികൾ എന്നിവ വിശദീകരിച്ചു.

ദേശീയ ദുരന്ത നിവാരണ സേനയുടെ ചെന്നൈ 4 എൻ ബറ്റാലിയൻ ഇൻസ്പെക്ടർ പ്രശാന്ത് നയിച്ച ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാമിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ള സിബിഎസ്ഇ സ്കൂളുകളിലെ അദ്ധ്യാപകർ, ജീവനക്കാർ, മാനേജ്മെന്റ് പ്രതിനിധികൾ, പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു. ജോർജ്ജ് ജോസഫ് പുത്തൻപുരയ്ക്കൽ ക്ലാസ് റൂം മാനേജ്മെന്റിൽ അദ്ധ്യാപകർക്ക് ക്ലാസ്സ് എടുത്തു. പി എസ് രാമചന്ദ്രൻപിള്ള, ഡോ. ശ്രീജയ, സുനിൽകുമാർ എന്നിവര്‍ നേതൃത്വം നല്‍കി. വി ചന്ദ്രദാസ്, ശ്രീകുമാർ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Orga­nized dis­as­ter man­age­ment training

Exit mobile version