Site iconSite icon Janayugom Online

കരുണയുടെ ഇരുപതാം വാർഷികാഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു

karunakaruna

കരുനാഗപ്പള്ളി അസോസിയേഷൻ (കരുണ) 20-ാം വാർഷികവും ഓണാഘോഷവും അജ്മാൻ മെട്രോപോളിറ്റൻ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ചു.   സി ആർ മഹേഷ്  എംഎൽഎ  ആഘോഷ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.

കരുണ എന്ന സംഘടന കേരളത്തിനുമൊത്തം മാതൃകയാണെന്നു ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ അഭിപ്രായപ്പെട്ടു. കരുണയുടെ പുതിയ പ്രൊജക്റ്റ് 2024–25 ഇൽ കരുണ മുന്നോട്ടു വെക്കുന്നതു അൻപത് ലക്ഷം രൂപയുടെ പ്രവാസി പുനരധിവാസ പദ്ധതി ആണെന്നത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ്    സോമരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നസീർ വെളിയിൽ, ഡോ. സായി ഗണേഷ്, ഡോ. മജീദ്, രക്ഷാധികാരി എച്ച് അഷറഫ് ‚ജനറൽ കൺവീനർ നിസാർ വെളിയിൽ, അബ്ദുൽ ഷജീർ, ജോസ് ജോർജ്, അബ്ദുൽ ഹക്കിം , സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു, ജനറൽ സെക്രട്ടറി നജുമുദീൻ, സ്വാഗതവും, ട്രഷറർ ചന്ദ്രസേനൻ നന്ദിയും പറഞ്ഞു.

വ്യത്യസ്തമായ കലാപരിപാടികൾക്കൊപ്പം തിരുവാതിര, ചെണ്ടമേളം, മാജിക് ഷോ പ്രശസ്ത പിന്നണി ഗായകൻ അഭിജിത് കൊല്ലത്തിന്റെ ഗാനമേളയും അരങ്ങേറി.

Exit mobile version