ഹരിപ്പാട്: ടെക്കി ടീച്ചർ പരിശീലന ക്യാമ്പ് ആരംഭിച്ചു. സ്കൂളുകളിൽ വിവരസാങ്കേതികാധിഷ്ഠിത അധ്യാപനം കൂടുതൽ മികവുറ്റതാക്കാനാണ് ക്യാമ്പ്. പുതിയ കാലത്തെ പഠന പഠനേതര പ്രവർത്തനങ്ങൾ ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടെ പ്രയോഗിക്കാൻ അധ്യാപകരെ പ്രാപ്തരാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഐടി വിദ്യാഭ്യാസ സമീപനം, ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗവും പരിപാലനവും, ഡിജിറ്റൽ പാഠഭാഗങ്ങൾ വികസിപ്പിക്കൽ, ഐ ടി മേഖലയിലെ നവീന സാങ്കേതികത്വം ഡെലിവറി മോണിറ്ററിങ്ങിലും പ്രവർത്തനങ്ങളിലും സാങ്കേതികവിദ്യയുടെ ഡിജിറ്റൽ ഉപയോഗം തുടങ്ങി ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂന്നിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
ഹരിപ്പാട് ബിആർസി യിൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ ശോഭ നിർവഹിച്ചു. നഗരസഭാ കൗൺസിലർ രാധാമണിയമ്മ അധ്യക്ഷത വഹിച്ചു ജൂലി എസ് ബിനു, ഡി പി സി ഡി രജനീഷ് പദ്ധതി വിശദീകരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ ഗീത, ജൂലി എസ് ബിനു, ഡി പി ഒ മാരായ വിൻസന്റ്, ഇമ്മാനുവേൽ, സിന്ധു ഐ ടി കോ-ഓര്‍ഡിനേറ്റർ സുനിൽ എന്നിവർ സംസാരിച്ചു.