12 September 2024, Thursday
KSFE Galaxy Chits Banner 2

ടെക്കി ടീച്ചർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

Janayugom Webdesk
October 15, 2022 11:41 am

ഹരിപ്പാട്: ടെക്കി ടീച്ചർ പരിശീലന ക്യാമ്പ് ആരംഭിച്ചു. സ്കൂളുകളിൽ വിവരസാങ്കേതികാധിഷ്ഠിത അധ്യാപനം കൂടുതൽ മികവുറ്റതാക്കാനാണ് ക്യാമ്പ്. പുതിയ കാലത്തെ പഠന പഠനേതര പ്രവർത്തനങ്ങൾ ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടെ പ്രയോഗിക്കാൻ അധ്യാപകരെ പ്രാപ്തരാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഐടി വിദ്യാഭ്യാസ സമീപനം, ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗവും പരിപാലനവും, ഡിജിറ്റൽ പാഠഭാഗങ്ങൾ വികസിപ്പിക്കൽ, ഐ ടി മേഖലയിലെ നവീന സാങ്കേതികത്വം ഡെലിവറി മോണിറ്ററിങ്ങിലും പ്രവർത്തനങ്ങളിലും സാങ്കേതികവിദ്യയുടെ ഡിജിറ്റൽ ഉപയോഗം തുടങ്ങി ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂന്നിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

ഹരിപ്പാട് ബിആർസി യിൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ ശോഭ നിർവഹിച്ചു. നഗരസഭാ കൗൺസിലർ രാധാമണിയമ്മ അധ്യക്ഷത വഹിച്ചു ജൂലി എസ് ബിനു, ഡി പി സി ഡി രജനീഷ് പദ്ധതി വിശദീകരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ ഗീത, ജൂലി എസ് ബിനു, ഡി പി ഒ മാരായ വിൻസന്റ്, ഇമ്മാനുവേൽ, സിന്ധു ഐ ടി കോ-ഓര്‍ഡിനേറ്റർ സുനിൽ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.