Site iconSite icon Janayugom Online

സംഘാടക സമിതി രൂപീകരിച്ച് എഐവൈഎഫ് ഏറത്ത് മേഖല കമ്മിറ്റി

എഐവൈഎഫ് ഏറത്ത് മേഖല സംഘാടക സമിതി രൂപീകരിച്ചു. കഴിഞ്ഞ ദിവസം ചേർന്ന സംഘാടക സമിതി യോ​ഗം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും എഐവൈഎഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ എം മനു ഉദ്ഘാടനം നിർവഹിച്ചു.

ടോബി അധ്യക്ഷത വഹിച്ച യോ​ഗത്തിൽ സിപിഐ മണ്ഡല കമ്മറ്റി സെക്രട്ടറി ഏഴംകുളം നൗഷാദ്, സിപിഐ പത്തനംതിട്ട ജില്ല എക്സിക്യൂട്ടീവ് കമ്മറ്റി അംഗം അടൂർ സേതു, ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജേഷ് മണക്കാല, അസിസ്റ്റന്റ് സെക്രട്ടറി യോഹന്നാൻ കരിപ്പേലി തുടങ്ങിയവർ പങ്കെടുത്തു. ഏറത്ത് മേഖല പ്രസിഡന്റ് അനില കൃതജ്ഞത അറിയിച്ചു.

രക്ഷാധികാരി: രാജേഷ് ചന്ദ്രൻ( ഏറത്ത് ലോക്കൽ കമ്മിറ്റി അംഗം ), ചെയർമാൻ: കവിരാജ്( സിപിഐ മണ്ഡലം കമ്മിറ്റി അംഗം) , കൺവീനർ: ടോബി ജോയിൻ കൺവീനർ: അനില തുടങ്ങിയവരെ സംഘാടക സമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു.

Eng­lish Summary;Organizing Com­mit­tee formed by aiyf erath mekha­la committee
You may also like this video

Exit mobile version