അകലെയാ പുളി മര ചോട്ടിലായ് ഞാൻ
അടിവച്ചു നീങ്ങുന്ന കാഴ്ച കണ്ടോ
അരികത്തു സഖിയുണ്ട്, കിലു കിലാ ചിരിയുണ്ട്
പറയാനൊരായിരം കഥകളുണ്ട്
പര പരാ നേരം വെളുക്കുമ്പൊഴും
സന്ധൃ രാത്രിയെ പുൽകാൻ തുടങ്ങും മുമ്പും
പുളിമരച്ചോട്ടിലായ് ഞങ്ങൾ രണ്ടും
പുളികൾ തിരഞ്ഞു നടന്നിരുന്നു
കള കളം കാറ്റങ്ങു പാടിയെത്തും
തെരു തെരെ പുളികൾ ഉതിർന്നു വീഴും
കൊച്ചു പാവാടയെ കുമ്പിളാക്കി
ഞങ്ങൾ ഉത്സാഹമോടെ പുളി പെറുക്കും
അകലെയാ പുളി മര ചോട്ടിലായ് ഞാൻ
അടിവച്ചു നീങ്ങുന്ന കാഴ്ച കണ്ടോ
അരികത്തു സഖിയുണ്ട് കിലു കിലാ ചിരിയുണ്ട്
പറയാനൊരായിരം കഥകളുണ്ട്
ചാറ്റൽ മഴപോലെ പുളിയിലകൾ
കൂട്ടൊന്നു കൂടാനടുത്തു വരും
കൂട്ടു കൂടാറില്ല കുറുമ്പത്തികൾ
ഞങ്ങൾ കൂട്ടുചേർന്നെല്ലാം തട്ടി നീക്കും
ഇന്നകലെയാ മരമില്ല, അരികത്തു ഞങ്ങളും
എല്ലാം മധുരിക്കും ഓർമ്മകൾ മാത്രം
അകലെയാ പുളി മര ചോട്ടിലായ് ഞാൻ
അടിവച്ചു നീങ്ങുന്ന കാഴ്ച കണ്ടോ
അരികത്തു സഖിയുണ്ട് കിലു കിലാ ചിരിയുണ്ട്
പറയാനൊരായിരം കഥകളുണ്ട്