Site iconSite icon Janayugom Online

ഉക്രെയ്ൻ യുദ്ധത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കായി ഉത്തരകൊറിയുടെ ഭവന പദ്ധതി

ഉക്രെയ്ൻ യുദ്ധത്തിൽ മരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഭവന പദ്ധതിയുമായി ഉത്തരകൊറിയ. ഞായറാഴ്ച നടന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും മകൾ കിം ജൂ എയും പങ്കെടുത്തു. പ്യോങ്യാങ്ങിലെ ഹവാസോങ് മേഖലയിൽ നിർമ്മിച്ച വീടുകള്‍ക്ക് ‘സെയ്‌പ്യോൾ സ്ട്രീറ്റ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. 

വിദേശത്തെ സൈനിക നടപടികളിൽ മരിച്ച രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് മാന്യമായ താമസം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കിം ജോങ് ഉൻ വ്യക്തമാക്കി. ഏകദേശം 50 അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലായി 2,500 കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉത്തരകൊറിയൻ സൈനികർ റഷ്യൻ പക്ഷത്തുനിന്ന് യുദ്ധം ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ നീക്കം. ഏകദേശം 6,000 ഉത്തരകൊറിയൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ വിഭാഗം കണക്കാക്കുന്നത്. 

Exit mobile version