തൊണ്ണൂറ്റിനാലാമത് ഓസ്‌കര്‍ പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്കാരം വിൽ സ്മിത്ത് സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്കാരം ജെസീക്ക ചസ്റ്റെയ്ന്‍. ദ ഐയ്സ് ഓഫ് ടാമി ഫയേ എന്ന ചിത്രത്തിനാണ് ജെസീക്ക ചസ്റ്റെയ്ന്‍ പുരസ്കാരം സ്വന്തമാക്കിയത്. ജെയ്ന്‍ കാംപിയോണ്‍ മികച്ച സംവിധായന്‍.
കിങ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൽ സ്മിത്തിന് പുരസ്കാരം. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാൾഡോ മാർകസ് ഗ്രീൻ സംവിധാനം ചെയ്ത ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന പിതാവിന്റെ കഥാപാത്രത്തെയാണ് വിൽ സ്മിത്ത് അവതരിപ്പിച്ചത്.
ദ് പവർ ഓഫ് ദ് ഡോഗ് ഒരുക്കിയ ജേൻ കാംപിയൻ ആണ് മികച്ച സംവിധായകൻ. വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് അരിയാന ഡെബോസ് ആണ് മികച്ച സഹനടി. അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഡ്യൂണ്‍ ആറ് പുരസ്‌കാരങ്ങളാണ് ഇതുവരെ നേടിയത്. മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററിയായി ദ ക്വീന്‍ ഒഫ് ബാസ്‌ക്കറ്റ് ബോള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഡ്യൂണിന് നാല് പുരസ്‌കാരങ്ങള്‍ ലഭിച്ചു.മികച്ച സഹനടന്‍ ട്രോയ് കൊട്സര് ആണ്.
English Summary:Oscar 2022 Award; Best Actor Will Smith and Best Actress Jessica Chastain
You may also like this video