രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ നാട്ടു നാട്ടു പാട്ടിന് 95-ാമത് ഓസ്കാര്‍ നാമനിര്‍ദേശം. ഒറിജിനൽ സോങ് വിഭാഗത്തിലേക്കാണ് പാട്ട് പരിഗണിച്ചിരിക്കുന്നത്. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജിനല്‍ സോങ്ങിനുള്ള പുരസ്കാരം കീരവാണി ഈണം നൽകിയ നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു. എന്നാല്‍ മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിൽ ആര്‍ആര്‍ആര്‍ ഇടം പിടിച്ചില്ല.
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഓള്‍ ദാറ്റ് ബ്രീത്‌സും ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ദ എലിഫന്റ് വിൻപെറേഴ്സ് എന്ന ഡോക്യുമെന്ററിയും ഇടംനേടി. മാർച്ച് 12ന് ലോസ് ഏഞ്ചല്‍സിലാണ് ഓസ്കാർ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക.
English Summary: Oscar nomination for Natu Natu
You may also like this video

