ഒടുവിൽ ഞാൻ മരിക്കുമ്പോൾ
എന്റെ പെണ്ണേ നീ കരയരുത്
എന്നെയോർത്തേറെ കരഞ്ഞുവല്ലോ
ഞാൻ മരിക്കുമ്പോൾ പൊന്നുമോനേ
ചുടുകാട്ടിലെന്നെ അടക്കരുത്
ജീവിതക്കാടേറെ കണ്ടവൻ ഞാൻ
ഞാൻ മരിക്കുമ്പോൾ പൊന്നുമോളേ
ദുഃഖാഗ്നിയിൽ നീ വേവരുത്
നിനക്കായേറെ വെന്തവൻ ഞാൻ
ഞാൻ മരിക്കുമ്പോൾ പ്രിയസുഹൃത്തേ
കണ്ണുകൾ നിറയരുതൊരിക്കലും
നിറമിഴികളെ കണ്ടില്ലെന്ന് നടിച്ചവൻ ഞാൻ
ഞാൻ മരിക്കുമ്പോൾ എഴുത്തുകാരേ
എനിക്കായ് അനുശോചനങ്ങളരുത്
നിങ്ങൾക്കെന്നും പേപ്പട്ടിയല്ലോ ഞാൻ
ഞാൻ മരിക്കുമ്പോൾ ഒരു കർമ്മവുമരുത്
കർമ്മകാണ്ഡത്തിൽ പിടഞ്ഞ് പിടഞ്ഞ്
ഇഹലോകവാസം വെടിഞ്ഞവൻ ഞാൻ
ഒസ്യത്ത്

