Site iconSite icon Janayugom Online

700 കോടി രൂപ നിക്ഷേപവും, 359.59 കോടി രൂപ വായ്പയും ലക്ഷ്യമിട്ട് ഒറ്റപ്പാലം അർബൻ ബാങ്ക്

കഴിഞ്ഞ സാമ്പത്തിക വർഷം ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ബിസിനസ് 1000 കോടി രൂപ കവിഞ്ഞതായി അധികൃതര്‍ അറിയിച്ചു. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് വൻ പ്രവർത്തന മികവ് നേടി.സഹകരണ ബാങ്കുകളിൽ നിന്നും നിക്ഷേപം പിൻവലിക്കുന്ന പ്രവണത തടഞ്ഞു നിർത്താനും, 557 കോടി രൂപ നിക്ഷേപം നിലനിർത്താനും ബാങ്കിന് കഴിഞ്ഞു. ബാങ്കിന്റെ വായ്പ 296 കോടി രൂപയാണ്. എടുത്തു പറയത്തക്ക മറ്റൊരു നേട്ടം ഉണ്ടായിരിക്കുന്നത് NPA യുടെ കാര്യത്തിലാണ്. നോണ്‍ പെര്‍ഫോമിംഗ് അസറ്റ് 4.71 % ആയി കുറഞ്ഞുവെന്നും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ ലാഭം മുൻവർഷത്തേക്കാൾ അധികരിച്ച് 3.26 കോടി രൂപ അധികമാണെന്നും സഥാപന മേധാവികള്‍ അറിയിച്ചു.

2024–25 സാമ്പത്തിക വർഷത്തിൽ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി ഇനത്തിൽ 2.17 കോടി രൂപ അസുഖം, അനാരോഗ്യം, തൊഴിൽ നഷ്ടം, ബിസിനസ് തകർച്ച എന്നീ കാരണങ്ങൾ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്ന സാധാരണക്കാർക്ക് ഒഴിവാക്കി നൽകിയതും, ഏതാണ്ട് 2 കോടിയിൽ അധികം തുക ആദായനികുതി ഇനത്തിൽ മാറ്റി വെച്ചതിനും ശേഷമാണ് ബാങ്കിന്റെ ലാഭം എന്നത് എടുത്ത് പറയത്തക്ക വസ്തുതയാണ്. 11.47 കോടി രൂപ മൂലധനമുള്ള ബാങ്കിന്റെ മൂലധന പര്യാപ്തത 20.27% ആണ്. എന്‍പിഎ നിലവാരം 5% ത്തിൽ താഴെയായി എന്നത് വലിയ നേട്ടമാണ്. 2025–26 സാമ്പത്തിക വർഷത്തിൽ വായ്പയുടെ കാര്യത്തിൽ 30 % വർധനവും, നിക്ഷേപത്തിന്റെ കാര്യത്തിൽ 28% വർധനവും ലക്ഷ്യമിടുന്നു. 2025–26ൽ 700 കോടി രൂപ നിക്ഷേപമായി സ്വീകരിക്കുന്നതിനും, 359.59 കോടി രൂപ വായ്പയായി അനുവദിക്കുന്നതിനുംബാങ്ക് കർമ പദ്ധതി തയാറാക്കിയതായി ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാൻ യുരാജഗോപാലും, മാനേജിങ് ഡയറക്ടറും അറിയിച്ചു.

Exit mobile version