Site icon Janayugom Online

ഗാസയിലെ വംശഹത്യയില്‍ ‍ഞങ്ങളുടെ സര്‍ക്കാരുകള്‍ക്കും പങ്ക്; പ്രസ്താവനയില്‍ ഒപ്പുവെച്ച് യുഎസിലെയും, യൂറോപ്പിലെയും800 ഉദ്യോഗസ്ഥര്‍

ഗാസയിലെ ഇസ്രയേല്‍ യുദ്ധത്തില്‍ തങ്ങളുടെ സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നയം അന്താരാഷ്ട്ര നിയമലംഘനത്തിന് സമമാകുമെന്ന് മുന്നറിയിപ്പുമായി യുഎസിലെയും, യൂറോപ്പലേയും 800ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.യുഎസിലെയും യൂറോപ്യൻ യൂണിയനിലെയും യുകെ, ഫ്രാൻസ്, ജർമനി ഉൾപ്പെടെയുള്ള 11 യൂറോപ്യൻ രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരാണ് സർക്കാർ നയങ്ങളിൽ ആശങ്ക അറിയിച്ചുകൊണ്ട് പ്രസ്താവനയിൽ ഒപ്പുവെച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

ഇസ്രയേലിനെ പിന്തുണക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലെ സർക്കാരുകളോട് രാജ്യത്തിനകത്ത് നിന്ന് തന്നെ അതൃപ്തി ഉയർന്നുവരുന്നതിൽ ഏറ്റവും പുതിയ സംഭവമാണ് ഇതെന്ന് ബിബിസി ചൂണ്ടിക്കാട്ടി .തങ്ങളുടെ ആശങ്കകൾ തുടർച്ചയായി അവഗണിക്കുകയാണെന്ന് യുഎസ് ദേശീയ സുരക്ഷാ വകുപ്പിൽ 25 വർഷമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ബിബിസിയോട് പറഞ്ഞു.

800ഓളം ഉദ്യോഗസ്ഥർ ഒപ്പുവെച്ച പ്രസ്താവനയിൽ ഇസ്രയേല്‍ പരിധികൾ ലംഘിച്ചുവെന്നും ഇത് പതിനായിരക്കണക്കിന് സിവിലിയന്മാർ കൊല്ലപ്പെടുന്നതിനും മനപ്പൂർവ്വം സഹായങ്ങൾ തടയുന്നതിനും കാരണമായെന്നും ആരോപിക്കുന്നു.

ജനങ്ങൾ പട്ടിണി മൂലം പതിയെ മരണത്തിന് കീഴടങ്ങുകയാണെന്നും പറയുന്നു.അന്താരാഷ്ട്ര നിയമങ്ങൾ ക്രൂരമായി ലംഘിക്കപ്പെടുന്നതിലും യുദ്ധക്കുറ്റത്തിലും വംശീയ ഉന്മൂലനത്തിലും നമ്മുടെ സർക്കാരുകളുടെ നയങ്ങൾ പങ്കുവഹിക്കുന്നു എന്ന വലിയ അപകടം നിലനിൽക്കുന്നയായി പ്രസ്താവനയില്‍ പറയുന്നു

Eng­lish Summary:
Our gov­ern­ments also have a role in the geno­cide in Gaza; 800 offi­cials from the US and Europe signed the statement

You may also like this video:

Exit mobile version