Site iconSite icon Janayugom Online

കാൻപൂരിൽ നിയന്ത്രണം വിട്ട ലംബോർഗിനി കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു; ആറ് പേർക്ക് പരിക്ക്

കാൻപൂരിലെ ഗ്വാൾട്ടോലിയിൽ അമിതവേഗതയിലെത്തിയ ലംബോർഗിനി കാറിടിച്ച് ആറ് പേർക്ക് പരിക്ക്. ബൻഷിധർ എക്‌സ്‌പോർട്ട്സ് ഉടമ കെ കെ മിശ്രയുടെ മകൻ ശിവം മിശ്രയാണ് കാർ ഓടിച്ചിരുന്നതെന്ന് ആരോപണമുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് വിഐപി റോഡിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ലക്ഷ്വറി കാർ ആദ്യം ഒരു ഓട്ടോറിക്ഷയിൽ ഇടിക്കുകയും പിന്നീട് റോഡരികിൽ നിന്നിരുന്ന മോട്ടോർ സൈക്കിളിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ പത്തടിയോളം ഉയരത്തിൽ തെറിച്ചുവീണു. തുടർന്ന് ഒരു വൈദ്യുത പോസ്റ്റിലിടിച്ചാണ് കാർ നിന്നത്. പരിക്കേറ്റ ആറ് പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ തൗഫീഖ് എന്ന യുവാവിന്റെ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി സ്വാധീനമുള്ള കുടുംബാംഗമായതിനാൽ പൊലീസ് മൃദുസമീപനം സ്വീകരിക്കുന്നുവെന്നും ഒത്തുതീർപ്പിനായി സമ്മർദ്ദം ചെലുത്തുന്നുവെന്നും പരിക്കേറ്റവരും നാട്ടുകാരും ആരോപിച്ചു. 

Exit mobile version