Site icon Janayugom Online

നിയന്ത്രണം വിട്ട 
കാർ വൈദ്യുതി തൂൺ ഇടിച്ചു തകർത്തു

നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂൺ ഇടിച്ചു തകർത്തു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ തൃക്കുന്നപ്പുഴ‑വലിയഴീക്കൽ തീരദേശപാതയിൽ ആറാട്ടുപുഴ പത്തീശ്ശേരിൽ ജംഗ്ഷന് സമീപമായിരുന്നു അപകടം. ആശുപത്രിയിൽ പോയി മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ തൂൺ ഒടിഞ്ഞു കാറിനു മുകളിലേക്കാണ് വീണത്. കാറിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. കാറിന്റെ മുൻഭാഗം ഏകദേശം പൂർണ്ണമായും തകർന്നു.

Exit mobile version