Site iconSite icon Janayugom Online

പ​ട​ർ​ന്നു​പി​ടി​ച്ച് ഡെ​ങ്കി​പ്പ​നി; നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ചെ​റു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നാ​ലു​പേ​ര്‍ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചാം വാ​ര്‍ഡി​ലെ ചു​ണ്ട പു​ഴ​യോ​ര​ത്ത് ര​ണ്ടു​പേ​ര്‍ക്കും തി​രു​മേ​നി​യി​ല്‍ ര​ണ്ടു​പേ​ര്‍ക്കു​മാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പു​ളി​ങ്ങോം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ​യും ചെ​റു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ത​ളി​പ്പ​റ​മ്പ് ഡി ​വി സി യൂ​ണിറ്റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൊ​തു​ക് ന​ശീ​ക​ര​ണ​ത്തി​നാ​യി ഫോ​ഗി​ങ് നടത്തി.

കൊ​തു​ക് കൂ​ത്താ​ടി പ​രി​ശോ​ധ​ന, ഹെ​ല്‍ത്ത് സ്‌​ക്വാ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഗൃ​ഹ സ​ന്ദ​ര്‍ശ​നം, കൊ​തു​കി​ന്റെ ഉ​റ​വി​ട ന​ശീ​ക​ര​ണം എ​ന്നി​വ​യും ന​ട​ത്തി. മ​ല​യോ​ര​ത്ത് ഇ​ട​വി​ട്ടു​ള്ള വേ​ന​ല്‍ മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​ല്‍ ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന കൊ​തു​ക​ള്‍ പെ​രു​കാ​ന്‍ അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും കൊ​തു​കു ക​ടി ഏ​ല്‍ക്കാ​തി​രി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ വ്യ​ക്തി​ഗ​ത സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ നിർദേശിച്ചു.

Exit mobile version