Site iconSite icon Janayugom Online

മരിയുപോളിൽ കോളറ വ്യാപനം രൂക്ഷം

ഉക്രെയ്നിലെ മരിയുപോളിൽ കോളറ വ്യാപനം രൂക്ഷം. മൃതദേഹങ്ങൾ കൂടി കിടന്ന് പ്രദേശത്തെ കിണറുകളെല്ലാം മലിനമായിരിക്കയാണ്.

റഷ്യൻ ഉപരോധത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ശുചിത്വ സംവിധാനങ്ങൾ തകർന്നെന്നും തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങൾ ചീഞ്ഞഴുകി പരിസരങ്ങൾ മലിനമായെന്നും മരിയുപോൾ മേയർ വാഡിം ബോയ്ചെങ്കോ പറഞ്ഞു.

മരിയുപോളിലെ 20,000ത്തോളം ജനങ്ങളെ ബാധിച്ച യുദ്ധത്തോടൊപ്പം ഇത്തരത്തിൽ മാരകമായ രോഗങ്ങൾ കൂടി ഉണ്ടായാൽ അത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും മേയർ മുന്നറിയിപ്പ് നൽകി.

രാജ്യത്ത് മാരക രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് തടയാൻ കൂടുതൽ മാനുഷിക പിന്തുണ നൽകണമെന്ന് പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർത്ഥിച്ചിരിക്കുകയാണ് ഉക്രെയ്ൻ. കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ രൂക്ഷമായതോടെ കൂടുതൽ ആയുധങ്ങൾ നൽകി സഹായിക്കണമെന്നും ഉക്രെയ്ൻ പറഞ്ഞു.

Eng­lish summary;Outbreaks of cholera in mariyupol

You may also like this video;

Exit mobile version