Site iconSite icon Janayugom Online

ഒ വി വിജയൻ സാഹിത്യപുരസ്കാരം പി എഫ് മാത്യൂസിന്

ഹൈദരാബാദിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനയായ നവീന സാംസ്കാരിക കലാകേന്ദ്രം (എൻഎസ്കെകെ ) നൽകിവരുന്ന ഒ വി വിജയൻ സാഹിത്യ പുരസ്കാരത്തിന് പി എഫ് മാത്യൂസിന്റെ “മുഴക്കം ” എന്ന ചെറുകഥാസമാഹാരം അർഹമായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2011 മുതൽ ഏർപ്പെടുത്തിയ പുരസ്കാരം നോവൽ, ചെറുകഥാസമാഹാരം, കവിതാസമാഹാരം, വൈജ്ഞാനിക സാഹിത്യം തുടങ്ങിയ മേഖലകളിലെ കൃതിക്ക് ഓരോ വർഷവും മാറിമാറിയാണ് നൽകി വരുന്നതെന്ന് അവർ പറഞ്ഞു. 

50, 001 രൂപയും കീർത്തിപത്രവും ശില്പി കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശില്പവും അടങ്ങുന്ന പുരസ്കാരം നവംബർ അഞ്ചിന് ഹൈദരാബാദ് എൻഎസ്കെകെ സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ജ്ഞാനപീഠം പുരസ്കാരജേതാവ് കൊങ്കണി സാഹിത്യകാരൻ ദാമോദർ മൗവുസോ, തെലുങ്കു കവി മാമിടി ഹരികൃഷ്ണ എന്നിവർ പങ്കെടുക്കും. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഒ വി വിജയൻ അനുസ്മരണം നടത്തും. സി ആർ നീലകണ്ഠൻ അധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻ എൻ എം തോമസ്, കൺവീനർ കെ എൻ ഗോപിനാഥൻ ആചാരി, ജൂറി ചെയർമാൻ പ്രൊഫ: എം തോമസ് മാത്യു, മുഖ്യ ഉപദേശകൻ സി ആർ നീലകണ്ഠൻ എന്നിവർ പങ്കെടുത്തു.

Eng­lish Summary:OV Vijayan Lit­er­ary Award to PF Mathews
You may also like this video

Exit mobile version