തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ നൂറിലധികം തെരുവ് നായ്ക്കൾ കൊല്ലപ്പെട്ടതായി മൃഗാവകാശ പ്രവർത്തകൻ അദുലാപുരം ഗൗതം. നായ്ക്കളെ കൊന്നൊടുക്കിയതുമായി ബന്ധപ്പെട്ട് ഗ്രാമ തലവനെതിരെയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരെയും ഗൗതം പരാതി നൽകി. സ്‌ട്രേ അനിമൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ മൃഗാവകാശ പ്രവർത്തകയാണ് ഗൗതം.
ഗ്രാമ തലവനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ചേർന്ന് നായപിടുത്തക്കാരെ നിയമിക്കുകയും മാർച്ച് 27ന് തെരുവ് നായ്ക്കളെ വിഷം കുത്തിവച്ച് കൊല്ലുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. സ്വകാര്യ ഉടമകളടക്കം സ്‌ട്രേ അനിമൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിൽ പരാതി നൽകിയതായി ഗൗതം പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ വളർത്തുനായയെക്കുറിച്ച് അന്വേഷിക്കാൻ ഫൗണ്ടേഷൻ അംഗങ്ങൾ ഗ്രാമത്തിലെത്തിയെങ്കിലും, ഉപേക്ഷിക്കപ്പെട്ട കിണറുകളിൽ കൊന്ന് കത്തിച്ച തെരുവ് നായ്ക്കളുടെ അവശിഷ്ടം കണ്ടെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
english summary;Over 100 stray dogs poisoned in Telangana, activist blames village officials
you may also like this video;