Site iconSite icon Janayugom Online

മോഡിയുടെ വാദം പൊളിയുന്നു; 21. 3 ശതമാനത്തിന് ശൗചാലയമില്ല

വെളിയിട വിസര്‍ജന നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച എല്ലാവര്‍ക്കും ശൗചാലയം പദ്ധതി ലക്ഷ്യം കണ്ടില്ലെന്ന് സര്‍ക്കാര്‍ രേഖ. രാജ്യത്തെ ഗ്രാമങ്ങളില്‍ 21.3 ശതമാനത്തിനും സ്വന്തമായി ശൗചാലയം ഇല്ലാത്ത അവസ്ഥയാണ്. പൊതു ശൗചാലയങ്ങളാണ് ഇവിടങ്ങളില്‍ ജനങ്ങള്‍ക്ക് ആശ്രയം. ഝാര്‍ഖണ്ഡിലാണ് സ്വന്തമായി ശൗചാലയം ഇല്ലാത്തവര്‍ ഏറ്റവും കൂടുതലുള്ളത്. 41. 3 ശതമാനം.

നഗരപ്രദേശങ്ങളില്‍ ശൗചാലയ സൗകര്യമില്ലാത്തവര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഒഡിഷയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പദ്ധതി നിര്‍വഹണ‑സ്ഥിതിവിവര മന്ത്രാലയം നടത്തിയ പഠന റിപ്പോര്‍ട്ട് ഈ മാസം ഏഴാം തീയതിയാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. 2019ല്‍ പ്രധാനമന്ത്രി സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ഗ്രാമ പ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലും ശൗചാലയം നിര്‍മ്മിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

Eng­lish Sum­ma­ry: Over 21% rur­al house­holds lack toi­let access despite Mod­i’s open defe­ca­tion-free claim
You may also like this video

Exit mobile version